---
title: "'കുളി സീനായി'...! വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ, നടപടി വിഡിയോ വൈറലായതിന് പിന്നാലെ  "
english_title: "Principal Suspended For Bathing With Girl Students In Check Dam Alwar Rajasthan"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/379779/ principal-suspended-bathing-with-students-check-dam-alwar-jaipur"
published_at: "2026-08-23T20:36:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8b0cb64766b_principal-suspended-bathing-with-students-check-dam-alwar-jaipur.jpg"
keywords: ["Principal Suspended", "Check Dam Incident", "Bathing", "School Students"]
---

# 'കുളി സീനായി'...! വിദ്യാർഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ, നടപടി വിഡിയോ വൈറലായതിന് പിന്നാലെ  

> **Lead Summary:** ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർത്ഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

## Article Content

ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർത്ഥിനികൾക്കൊപ്പം ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

ഒൻപത് മുതൽ 12-ാം ക്ലാസ് വരെ പഠിക്കുന്ന 200 ഓളം വിദ്യാർത്ഥികളെയും കൊണ്ടാണ് പ്രിൻസിപ്പൽ ചെക്ക് ഡാമിലെത്തിയത് എന്നാണ് വിവരം. വനിതാ അധ്യാപകരെ കൂട്ടാതെയാണ് പ്രിൻസിപ്പൽ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികളുമായി പോയത് എന്നാണ് ആരോപണം.

വനപാതയിലൂടെ സുരക്ഷയൊരുക്കാതെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാണ് സംഘം ചെക്ക് ഡാമിലെത്തിയത്. ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനത്തിലാണ് സംഭവം നടന്നത് എന്നാണ് വിവരം.

വിദ്യാർത്ഥികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതേതുടർന്ന് ഗ്രാമവാസികൾ പരാതിയുമായി എത്തിയതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തത്.

അതേസമയം നീന്തൽ പഠിപ്പിക്കാനെന്ന വ്യാജേനയാണ് വിദ്യാർത്ഥികളെ പ്രിൻസിപ്പൽ കൊണ്ടുപോയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

മുൻപ് ഒട്ടേറെ ആളുകൾ മുങ്ങിമരിച്ച ഇടത്താണ് സുരക്ഷ ഒരുക്കാതെ പ്രിൻസിപ്പൽ വിദ്യാർത്ഥികളെ കൊണ്ടുപോയതെന്നും അപകട സാധ്യത കാരണം നാല് വർഷമായി ജലാശയത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.

English Summary:

Principal suspended in Alwar, Rajasthan for bathing with students in a check dam. He allegedly took around 200 students from classes 9 to 12, including girls, without female teachers, walking 2 km through forest path on Independence Day. Video of him bathing with students went viral, villagers complained. Villagers alleged he took girls under pretext of teaching swimming and lifted them. Education department formed three-member inquiry committee. Locals said entry to dam was banned for four years due to drowning risks.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/379779/ principal-suspended-bathing-with-students-check-dam-alwar-jaipur)